ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം

287
0
Share:
തിരുഃ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹിക എന്നീ മേഖലകളില്‍ കഴിവ് പ്രകടിപ്പിക്കുന്ന അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍നിന്ന് ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് അപേക്ഷ ക്ഷണിച്ചു.
25000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയുമാണ് പുരസ്‌കാരം. താത്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫിസ്, ഒന്നാം നില, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറേറ്റ്, പൂജപ്പുര തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കണം. നവംബര്‍ പത്തിന് വൈകിട്ട് അഞ്ചുമണിവരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. മികവിന് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തിപത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി.ഡി, പത്രക്കുറിപ്പുകള്‍ എന്നിവയും അപേക്ഷയ്‌ക്കൊപ്പം ഉള്ളടക്കം ചെയ്യണം.
അപേക്ഷ അയക്കുന്ന കവറിനു പുറത്ത് ഉജ്ജ്വല ബാല്യം പുരസ്‌കാരം – 20-18 എന്ന എഴുതണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ അറിയിച്ചു.
Share: