കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

Share:

തിരുവനന്തപുരം: കെൽട്രോണിൻറെ വഴുതക്കാടുള്ള നോളജ് സെൻററിൽ തൊഴിലധിഷ്ഠിത ഓൺലൈൻ, ഓഫ്‌ലൈൻ & ഹൈബ്രിഡ് കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് മെയിന്റെനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റ്, വെബ് ഡിസൈൻ & ഡെവലപ്‌മെൻറ്സ് എന്നിവയാണ് കോഴ്‌സുകൾ.
അടിസ്ഥാന യോഗ്യത: പത്ത്, പ്ലസ്ടു ഡിപ്ലോമ, ഡിഗ്രി. ksg.keltron.in എന്ന വെബ്‌സൈറ്റിൽ അപേക്ഷഫോം ലഭ്യമാണ്.

വിശദവിവരങ്ങൾക്ക്: 8590605260, 0471-2325154 എന്നീ ഫോൺ നമ്പറിലോ, കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.

Share: