ട്രാന്‍സ്‌ജെന്‍ഡര്‍ ലിങ്ക് വര്‍ക്കര്‍

Share:

എറണാകുളം: ദേശീയ ആരോഗ്യദൗത്യം (ആരോഗ്യ കേരളം) ജില്ലയുടെ കീഴില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് ആറ് ട്രാന്‍സ്‌ജെന്‍ഡര്‍ ലിങ്ക് വര്‍ക്കര്‍മാരെ പാര്‍ട്ട് ടൈം ആയി നിയമനം നടത്തുന്നതിന് യോഗ്യരായ ട്രാന്‍സ്‌ജെന്‍ഡര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത: സംസ്ഥാന/കേന്ദ്ര ഗവണ്‍മെൻറുകള്‍ അനുവദിച്ചിട്ടുളള ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡൻറിറ്റി കാര്‍ഡുളള ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ ഉള്‍പെട്ടവരാകണം.

അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്/തുല്യത പരീക്ഷ പാസായിരിക്കണം. സാമൂഹ്യ സേവന മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

പ്രായപരിധി: 18-40.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ദേശീയ ആരോഗ്യദൗത്യം എറണാകുളം ജില്ലാ ഓഫീസില്‍ നേരിട്ട് അപേക്ഷകള്‍ സമര്‍പ്പിക്കണം.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20 വൈകിട്ട് നാലു വരെ.

വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2354737

Tagsworker
Share: