അപ്രന്റീസ് ക്ലര്‍ക്ക്-കം-ടൈപ്പിസ്റ്റ് തസ്തിക: പരിശീലനം

Share:

കൊച്ചി: ജില്ലയിലെ അഭ്യസ്തവിദ്യരും, തൊഴില്‍ രഹിതരുമായ പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതീയുവാക്കള്‍ക്ക് പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള ജില്ല പട്ടികജാതി വികസന ഓഫീസ്, വിവിധ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ഗവ:ഐ.ടിഐ എന്നിവിടങ്ങളില്‍ നിലവിലുളളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് അപ്രന്റീസ് ക്ലര്‍ക്ക്-കം-ടൈപ്പിസ്റ്റ് തസ്തികയില്‍ പരിശീലനം നല്‍കുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.

ബിരുദധാരികളും, മലയാളത്തില്‍ കമ്പ്യൂട്ടര്‍ ടൈപ്പിംഗ് പരിജ്ഞാനമുളളവരും, ഡി.സി.എ/കോപ്പ (COPA) പാസായിട്ടുളള 20 നും 35 നും ഇടയ്ക്ക് പ്രായമുളളവരുമായ ജില്ലയിലെ പട്ടികജാതി വിഭാഗക്കാരായിരിക്കണം അപേക്ഷകര്‍. ഒരു വര്‍ഷമാണ് പരിശീലന കാലയളവ് പരിശീലനാര്‍ഥികള്‍ക്ക് പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റായി നല്‍കും.

അപേക്ഷകന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍ക്കൊളളിച്ച്, വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 26-ന് വൈകിട്ട് അഞ്ചിനു മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്കു സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422256.

Share: