ട്രേഡ്സ്മാൻ താത്കാലിക ഒഴിവ്
തിരുവനന്തപുരം: വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ട്രേഡ്‌സ്മാൻ തസ്തികയിലെ താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ജൂൺ 11 രാവിലെ 10ന് കോളേജിൽ വച്ച് നടത്തും.
ട്രേഡ്‌സ്മാൻ (മെഷിനിസ്റ്റ്) ഒഴിവ് – 01
യോഗ്യത : മെഷിനിസ്റ്റ് ട്രേഡിൽ ഐ. റ്റി. ഐ /കെ. ജി. സി. ഇ / റ്റി.എച്ച്.എസ്.എൽ.സി.
ട്രേഡ്‌സ്മാൻ (ഫിറ്റിങ്) ഒഴിവ് – 01
യോഗ്യത : ഫിറ്റിങ് ട്രേഡിൽ ഐ. റ്റി. ഐ /കെ. ജി. സി. ഇ / റ്റി.എച്ച്.എസ്.എൽ.സി.
ട്രേഡ്‌സ്മാൻ (ഹീറ്റ് എഞ്ചിൻ ലാബ്) ഒഴിവ് – 01
യോഗ്യത : ഐ. റ്റി. ഐ – ഡീസൽ മെക്കാനിക് /മെക്കാനിക് മോട്ടോർ വെഹിക്കിൾ / ടു&ത്രീ വീലർ മെക്കാനിക് അല്ലെങ്കിൽ റ്റി. എച്ച്. എസ് ഓട്ടോമൊബൈൽ / മെയിന്റനൻസ് ഓഫ് റ്റു &ത്രീ വീലർ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള കെ ജി. സി. ഇ സർട്ടിഫിക്കറ്റ്.
നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.
വിശദവിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ (www.cpt.ac.in) ലഭ്യമാണ്. 04712360391.