ടൂർ ഗൈഡ് കോഴ്സ്
സംസ്ഥാന തലത്തിലേക്കും പ്രാദേശിക തലത്തിലേക്കും ടൂർ ഗൈഡ് കോഴ്സിലേക്ക് കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പ് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിൽ 50 ഒഴിവുകളും പ്രാദേശിക തലത്തിൽ 200 ഒഴുവുകലുമാണുള്ളത്.
യോഗ്യത: ബിരുദധാരികൾക്കും പ്ലസ്ടു പാസായി വിദേശ ഭാഷ പഠിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാം.
പ്രായം: 2018 ഒക്ടോബർ ഒന്നിന് 20 വയസ് പൂർത്തിയായിരിക്കണം.
സംസ്ഥാനതലത്തിൽ ഒൻപത് ആഴ്ചയും പ്രാദേശിക തലത്തിൽ നാല് ആഴ്ചയും നീണ്ട് നിൽക്കുന്ന കോഴ്സിന്റെ ഫീസ് 25000, 9500 രൂപയാണ്. ഇതിൽ ഫീസിനത്തിന്റെ 50 ശതമാനം വിനോദസഞ്ചാര വകുപ്പ് വഹിക്കും.
എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വിനോദസഞ്ചാര വകുപ്പ് ഗൈഡ് ലൈസൻസ് നൽകും.
സ്വന്തം പ്രദേശത്തെ സ്മാരകങ്ങളെക്കുറിച്ചുള്ള അറിവ് , ചരിത്രം, പൊതുവിജ്ഞാനം എന്നിവയാണ് എഴുത്തു പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 50 ശതമാനം മാർക്ക് നേടിയവരെ ഇന്റർവ്യുവിനു വിളിക്കും.
പ്രാദേശിക തലത്തിൽ അതാത് ജില്ലകളിൽ നിന്നുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.
തിരുവനന്തപുരം, എറണാകുളം,തൃശൂർ തലശേരി എന്നീ പരിശീലന കേന്ദ്രങ്ങളിൽ നടക്കുന്ന കോഴ്സിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 22.
അപേക്ഷാ ഫീസ് 400 രൂപ.
കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org സന്ദർശിക്കുക.
ഫോണ്: 0471 2329539, 2329468, 2339178.