തെറ്റില്ലാത്ത മലയാളം 

Share:

മലയാള ഭാഷ കൈകാര്യം ചെയ്യുമ്പോൾ മിക്കവർക്കും തെറ്റാറുണ്ട് .തെറ്റുകൾ ഏതെല്ലാമെന്ന്  അവരറിയുന്നില്ല.

മറ്റാരെങ്കിലും ചൂണ്ടിക്കാണിക്കാത്തിടത്തോളം ആ തെറ്റുകൾ ജീവിതാവസാനം വരെ തുടരുകതന്നെ ചെയ്യും.

ഏതെങ്കിലും ഒരു പ്രയോഗം തെറ്റോ  ശരിയോ എന്നു സംശയിക്കുന്നവരും തെറ്റാണന്നറിഞ്ഞാൽത്തന്നെ എങ്ങനെ തിരുത്തണമെന്നറിയാത്തവരും ഉണ്ട്.

മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന പല യുവാക്കൾക്കും മാതൃഭാഷ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിഞ്ഞുകൂടാ.

ഇന്റർവ്യൂവിൽ  പങ്കെടുക്കുമ്പോഴത്തെ സ്ഥിതിയും മറിച്ചല്ല.

ഇവർക്കെല്ലാം വേണ്ടി ഭാഷാപണ്ഡിതനും പ്രശസ്ത സാഹിത്യകാരനുമായ പ്രൊഫ. പന്മന രാമചന്ദ്രൻ നായർ എഴുതിയ

‘തെറ്റില്ലാത്ത മലയാളം’  പ്രസിദ്ധീകരിക്കുന്നു.

തിരുവനന്തപുരം യുണിവേഴ്സിടി  കോളേജിൽ മലയാള വിഭാഗം അധ്യക്ഷൻ ആയിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി , കേരള സർവകലാശാല സെനറ്റ് ,കേരള കലാമണ്ഡലം എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട് .

 

‘കരിയർ മാഗസിൻ’ വായനക്കാർക്ക്‌ വേണ്ടി, 1986 മുതൽ പ്രൊഫ. പന്മന രാമചന്ദ്രൻ നായർ ഈ പംക്തി കൈകാര്യം ചെയ്യുന്നു

Share: