ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് ഒഴിവ്

കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോസയൻസും (ഇംഹാൻസ്) സാമൂഹ്യ നീതി വകുപ്പും ചേർന്ന് നടത്തുന്ന മാനസിക രോഗം നേരിടുന്ന മുതിർന്നവർക്ക് പിന്തുണയും പുനരധിവാസവും എന്ന പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബാച്ചിലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പിയാണ് യോഗ്യത.
അപേക്ഷകൾ നവംബർ മൂന്നിന് അഞ്ച് മണിക്ക് മുമ്പായി ഡയറക്ടർ, ഇംഹാൻസ്, മെഡിക്കൽ കോളേജ് പി ഒ കോഴിക്കോട് എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.