പത്താം തലം പ്രാഥമിക പരീക്ഷ മേയിൽ ആരംഭിക്കും

387
0
Share:

വിവിധ ഘട്ടങ്ങളിലായി അപേക്ഷകൾ ക്ഷണിച്ച, പത്താംതരം വരെയോഗ്യതയുള്ള 76 കാറ്റഗറികളിലേ 157 തസ്തികകളിലേക്ക് നാലു ഘട്ടങ്ങളിലായി പരീക്ഷ നടത്താൻ പി.എസ്.സി തീരുമാനിച്ചു .മെയ്, ജൂൺ മാസങ്ങളിൽ പരീക്ഷ നടത്താനാണ് സാധ്യത. മാർച്ച് 11 വരെ പരീക്ഷയ്ക്ക് സ്ഥിരീകരണം ( Conformation ) നൽകാവുന്നതാണ്. നിശ്ചിത തീയ്യതിക്കുള്ളിൽ സ്ഥിരീകരണം നൽകാത്ത അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.

നാലുഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്ക്സം സ്ഥാനത്തുടനീളം പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.

ആകെയുള്ള 157 തസ്തികകളിലേക്ക് ഏതാണ്ട് 60 ലക്ഷത്തോളം അപേക്ഷകളാണുള്ളത്.

കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ്, റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, വനം വകുപ്പിൽ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ, ഇന്ത്യൻ റിസർവ് ബറ്റാലിയനിലേക്കുള്ള പോലീസ് കോൺസ്റ്റബിൾ, ബിവറേജ് കോർപ്പറേഷനിൽ എൽ.ഡി. ക്ലർക്ക്, ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ഫീമെയിൽ പ്രിസൺ ഓഫീസർ, വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനിൽ ലാസ്റ്റ് ഗ്രേഡ്സെർവന്റ്, കേരള കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ്ങിൽ പ്യൂൺ/അറ്റൻഡർ തുടങ്ങിയവയാണ് പ്രാഥമിക പരീക്ഷ നടക്കുന്ന പ്രധാന തസ്തികകൾ.

ആദ്യ പ്രാഥമിക പരീക്ഷകൾ കഴിഞ്ഞ് ഒരു വർഷം തികയുമ്പോഴാണ് വീണ്ടും പത്താം തലം പ്രാഥമിക പരീക്ഷ പി.എസ്.സി. നടത്തുന്നത്. ഇത് ഉദ്യോഗാർത്ഥികൾക്ക് ഏറെ അവസരങ്ങൾ നൽകും. ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിന് മുൻപ് തന്നെ അടുത്ത റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പറ്റുംവിധം തെരഞ്ഞെടുപ്പ് നടപടികൾ വേഗത്തിലാക്കുന്നതാണ്.

തസ്തികകളുടെ വിശദാംശവും സിലബസും പി.എസ്.സി. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് സ്ഥിരീകരണം നൽകുവാനുള്ള സമയം  സംബന്ധിച്ച അറിയിപ്പുകൾ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ വഴി നൽകിയിട്ടുണ്ട്. അപേക്ഷിച്ച ഓരോ തസ്തികയ്ക്കും പരീക്ഷ എഴുതുമെന്ന് പ്രത്യേകം ഉറപ്പു നൽകണം. നിശ്ചിത ദിവസത്തിനകം ഉറപ്പു നൽകാത്തവരുടെ അപേക്ഷ നിരുപാധികം നിരസിക്കുന്നതാണ്. സ്ഥിരീകരണം നൽകുമ്പോൾ പരീക്ഷയുടെ മാധ്യമം മലയാളം/കന്നട/തമിഴ് എന്നിവയിൽ ഏതെന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.

മുൻകൂട്ടി തെരഞ്ഞെടുത്ത മാധ്യമത്തിൽ മാത്രമേ ചോദ്യപേപ്പർ ലഭ്യമാകുകയുള്ളൂ. ഇതു സംബന്ധിച്ച് പിന്നീട് ലഭിക്കുന്ന പരാതികൾ സ്വീകരിക്കുന്നതല്ല. സ്ഥിരീകരണം നൽകുന്നതിന് മുൻപ് കമ്മ്യൂണിക്കേഷൻ അഡ്രസ്സിൽ ആവശ്യമായ മാറ്റം വരുത്തിയാൽ അതു പ്രകാരമുള്ള ജില്ലയിൽ ലഭ്യത അനുസരിച്ച് പരീക്ഷാകേന്ദ്രം അനുവദിക്കുന്നതാണ്. യോഗ്യതയുള്ള തസ്തികകൾക്ക് പൊതുപ്രാഥമിക പരീക്ഷയും അതിൽ അർഹത നേടുന്നവർക്ക് അന്തിമ പരീക്ഷയും നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തെരഞ്ഞെടുപ്പ് രീതി കഴിഞ്ഞ വർഷമാണ് കേരള പി.എസ്.സി. ആദ്യമായി ആരംഭിച്ചത്.

2021 നവംബർ, ഡിസംബർ മാസങ്ങളിൽ നാലു ഘട്ടങ്ങളിലായി 192 തസ്തികകളിലേക്കാണ് ആദ്യ പത്താംതല പ്രാഥമിക പരീക്ഷ നടന്നത്. 18 ലക്ഷത്തോളം അപേക്ഷകളാണ് അന്നുണ്ടായിരുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിൽ അന്തിമ പരീക്ഷകളും നടന്നു. മൂല്യനിർണ്ണയങ്ങൾ പൂർത്തിയാക്കി തുടർ നടപടിയിലേക്ക് പി.എസ്.സി. കടന്നിരിക്കുകയാണ്. പ്രധാന തസ്തികകളായ ലാറ്റ് ഗ്രേഡ്, എൽ.ഡി. ക്ലർക്ക് തസ്തികകളുടെ സാധ്യത പട്ടിക മാർച്ച് മാസത്തിൽ പ്രസിദ്ധീകരിക്കും. പ്രമാണപരിശോധനകൾ പൂർത്തിയാക്കി ഏപ്രിൽ മെയ് മാസങ്ങളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാവുമെന്നാണ് കണക്കുകൂട്ടുന്നത്. മറ്റു തസ്തികകളുടെ റാങ്കുലിസ്റ്റുകളും തുടർന്ന് പ്രസിദ്ധീകരിക്കുന്നതാണ്.

പ്രാഥമിക പരീക്ഷ നടത്തുന്ന തസ്തികകളുടെ വിശദാംശവും സിലബസ്സും പി.എസ്.സി. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Share: