ടെക്‌നോളജി മാനേജര്‍ – അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ജില്ലയില്‍ ആത്മ പദ്ധതിയില്‍ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ (ബി.റ്റി.എം), അസിസ്റ്റന്റ് ടെക്‌നോളജി മാനേജര്‍ (എ.റ്റി.എം) തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
2020 മാര്‍ച്ച് 31 വരെയാണ് നിയമനം.
ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ തസ്തികയില്‍ അപേക്ഷിക്കുന്നതിന് കൃഷി മൃഗസംരക്ഷണം / ഡയറിസയന്‍സ് / ഫിഷറീസ്/ അഗ്രികള്‍ച്ചറല്‍ എന്‍ജനീയറിംഗ് എന്നിവയില്‍ ബിരുദം ഉണ്ടായിരിക്കണം. 25,000 രൂപയാണ് പ്രതിമാസ വേതനം.
അസിസ്റ്റന്റ് ടെക്‌നോളജി മാനേജര്‍ തസ്തികയില്‍ വി.എച്ച്.എസ്.സി. (അഗ്രികള്‍ച്ചര്‍, ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ്) ആണ് യോഗ്യത. 15,000 രൂപയാണ് പ്രതിമാസ വേതനം.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനിലെ ആത്മ പ്രേജക്ട് ഡയറക്ടര്‍ മുന്‍പാകെ ജൂലൈ ആറിന് രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.