മാനേജര്‍ ടെക്നിക്കല്‍ തസ്തികയില്‍ നിയമനം

Share:

മലപ്പുറം : കെആര്‍ഡബ്ല്യഎസ്എ, ജലനിധി മലപ്പുറം മേഖല കാര്യാലയത്തില്‍ ബിടെക് സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ് യോഗ്യതയുള്ളവരും കുടിവെള്ള പ്രൊജക്റ്റുകളുടെ ഡിസൈനിങ്, നിര്‍വഹണം എന്നീ മേഖലകളില്‍ എട്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയമുള്ളവരുമായ ഉദ്യോഗാര്‍ഥികളെ മാനേജര്‍ ടെക്നിക്കല്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി മലപ്പുറം കുന്നുമ്മല്‍ യുഎംകെ ടവറില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റില്‍ ഡിസംബര്‍ 13ന് രാവിലെ 10ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0483 2738566, 8281112041.

Share: