ജലനിധിയില്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ഒഴിവ്

Share:

കേരള സര്‍ക്കാര്‍ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ശുദ്ധജലവിതരണ പദ്ധതിയായ ജലനിധിയുടെ കണ്ണൂര്‍ റീജിയണല്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസിനുകീഴില്‍ വയനാട് ജില്ലയില്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് കണ്‍സള്‍ട്ടന്‍സി വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ബി.ടെക് (സിവില്‍) ബിരുദവും, ജലവിതരണ പദ്ധതികളില്‍ എട്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും, കേരള വാട്ടര്‍ അതോറിറ്റി, മറ്റു സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് റിട്ടയര്‍ ചെയ്ത അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയിലോ അതിനുമുകളിലോ ജോലിചെയ്തവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281112005, 8281112011.

Share: