ടെക്‌നിഷ്യൻ തസ്തികയിൽ ഒഴിവ്

എറണാകുളം : ഗവ. മെഡിക്കൽ കോളേജിൽ ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കരാർ വ്യവസ്ഥയിൽ സി-ആം ടെക്‌നിഷ്യൻ തസ്തികയിൽ രണ്ട് ഒഴിവുണ്ട്.
യോഗ്യത : പ്രീ-ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു (സയൻസ് ), റേഡിയോളജിക്കൽ ടെക്നോളജിയിൽ ഡിപ്ലോമ.
അവസാന തീയതി :ഡിസംബർ 7.
ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഹാജരാവണം.