അധ്യാപക ഒഴിവ്

ഇടുക്കി : പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പീരുമേട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2023-24 അദ്ധ്യയനവര്‍ഷം ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അദ്ധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ഹയര്‍ സെക്കൻററി വിഭാഗത്തില്‍ ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഇംഗ്‌ളീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അദ്ധ്യാപക തസ്തികകളില്‍ ഓരോ ഒഴിവുകളും, ഹൈസ്‌ക്കൂള്‍ (തമിഴ് മീഡിയം) വിഭാഗത്തില്‍ തമിഴ് തസ്തികയില്‍ ഒരൊഴിവും, മാനേജര്‍ കം റസിഡൻറ് ട്യൂട്ടര്‍ (ആണ്‍) തസ്തികയില്‍ ഒരൊഴിവും ഡ്രോയിംഗ് (സ്‌പെഷ്യല്‍ ടീച്ചര്‍ ) തസ്തികയില്‍ ഒരൊഴിവും, റസിഡൻറ് ട്യൂട്ടര്‍ തസ്തികയില്‍ 6 ഒഴിവുകളുമാണുള്ളത്.
കേരള പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍ രണ്ടാം നില, കുയിലിമല, പൈനാവ് പി.ഒ., ഇടുക്കി, പിന്‍ 685 603 എന്ന വിലാസത്തിലോ ddoforscidukki@gmail.com എന്ന മെയിലിലേക്കോ അയക്കാം. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി എപ്രില്‍ 13 വൈകീട്ട് 5 മണി.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 296297.