റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ

Share:

ഇടുക്കി: കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയ്രന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ ക്രേന്ദത്തിൽ ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ എന്നീ തസ്തികകളിൽ നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾക്കായി വാക്ക്ഇൻ ഇന്റർവ്യൂ നടത്തും.

അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യാഗ്യത, പ്രായം, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 27 ന് രാവിലെ 10.30 ന് അടിമാലി പഞ്ചായത്ത് ഹാളിൽ നടത്തുന്ന ഇന്റർവ്യൂവിൽ ഹാജരാകണം.

ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചർക്ക് ബിരുദം, ബി. എഡ് ആണ് യോഗ്യത. ഹോണറേറിയം മാസം 11,000 രൂപ. അഡീഷണൽ ടീച്ചർക്ക് വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. ഹോണറേറിയം മാസം 9,000 രൂപ. ഇരു തസ്തികകളിലും ഉദ്യോഗാർത്ഥിക്ക് 23 വയസ് പൂർത്തിയായിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് www.keralasamakhya.org,

ഇ-മെയിൽ: keralasamakhya@gmail.com, ഫോൺ: 0471-2348666.

Share: