അധ്യാപക, അനധ്യാപക ഒഴിവുകൾ

Share:

കേരള ഫിഷറീസ്‌ സമുദ്രപഠന സർവകലാശാല അപേക്ഷ ക്ഷണിച്ചു

കേരള ഫിഷറീസ്‌ സമുദ്രപഠന സർവകലാശാലയിൽ നിലവിലുള്ള അധ്യാപകരുടെ മൂന്നൊഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫിഷ്‌ പാത്തോളജി 1,
അക്വാകൾച്ചൾ 1,
ഫാർമക്കോളജി 1 എന്നിങ്ങനെയാണ്‌ ഒഴിവുകൾ.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാന്തരബിരുദവും നെറ്റ്‌/പിഎച്ച്‌ഡി.
ഉയർന്ന പ്രായം 40 വയസ് .
ഒരുവർഷത്തേക്ക്‌ കരാർ നിയമനമാണ്‌.
അപേക്ഷ The Registrar, Kerala University of Fisheries and Ocean Studies, Panangad P.O, Madavana, Kochi- 682506 എന്നവിലാസത്തിൽ അയയ്‌ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: മാർച്ച്‌ 23.

നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫാർമസ്യൂട്ടിക്കൽസിൽ അധ്യാപക, അനധ്യാപക ഒഴിവുകൾ

നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫാർമസ്യൂട്ടിക്കൽ എഡ്യുക്കേഷൻ ആൻഡ്‌ റിസർച്ചിൽ അധ്യാപക, അനധ്യാപക തസ്‌തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രൊഫസർ – മെഡിക്കൽ കെമിസ്ട്രി, അസി. പ്രൊഫസർ – ഫാർമസ്യൂട്ടിക്കൽ അനാലിസിസ്, അസി. പ്രൊഫസർ – ഫാർമസ്യൂട്ടിക്കൽടെക്‌നോളജി & ഫോർമുലേഷൻ, അസി. പ്രൊഫസർ – മെഡിക്കൽ കെമിസ്ട്രി, അസി. പ്രൊഫസർ – ഫാർമസി പ്രാക്ടീസ് , പബ്ലിക് റിലേഷൻസ് ഓഫീസർ, ടെക്നിക്കൽ സൂപ്പർവൈസർ, റിസപ്ഷനിസ്റ്റ് , സ്റ്റോർ കീപ്പർ, ഹിന്ദി ട്രാൻസ്ലേറ്റർ, എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

വിശദവിവരങ്ങൾ www.niperguwahati.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 27.
അപേക്ഷിച്ചതിൻറെ പ്രിൻറ് അനുബന്ധരേഖകൾ സഹിതം ലഭിക്കാനുള്ള അവസാന തിയതി ഏപ്രിൽ 6.

Share: