അപേക്ഷ ക്ഷണിച്ചു

Share:

കണ്ണൂർ : ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്യാശ്ശേരി ഇ കെ നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2019-20 വര്‍ഷത്തില്‍ വിവിധ തസ്തികകളിലെ താത്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ലക്ചറര്‍- കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ( കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസ് ബി ടെക് ബിരുദം), ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (എം സി എ ഒന്നാം ക്ലാസ് ) എന്നീ തസ്തികകളിലേക്ക് മെയ് 21 നും ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്‌സ്, ലക്ചറര്‍ ഇന്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് – പാര്‍ട്ട് ടൈം ( അതാത് വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബി ടെക് ബിരുദം) എന്നീ തസ്തികകളിലേക്ക് മെയ് 22 നും ടെസ്റ്റ്/ ഇന്റര്‍വ്യൂ നടത്തും.

താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ( എസ് എസ് എല്‍ സി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന മറ്റു സര്‍ട്ടിഫിക്കറ്റുകള്‍) രണ്ട് വീതം പകര്‍പ്പുകളും ബയോഡാറ്റയും സഹിതം കല്യാശ്ശേരി മോഡല്‍ പോളിടെക്‌നിക്
കോളേജില്‍ അതാത് ദിവസം രാവിലെ 10 മണിക്ക് ഹാജരാകണം.

ഫോണ്‍: 0497 2780287

Share: