അദ്ധ്യാപകരെ ആവശ്യമുണ്ട്

Share:

കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2018-19 അദ്ധ്യയന വര്‍ഷത്തേക്ക് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അദ്ധ്യാപകരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇക്കണേമിക്‌സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അദ്ധ്യാപക തസ്തികയില്‍ ഓരോ ഒഴിവും ഹൈസ്‌കൂള്‍ (തമിഴ് മീഡിയം) വിഭാഗത്തില്‍ ഗണിതം, ഫിസിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സ്‌പെഷ്യല്‍ ടീച്ചര്‍ (ഡ്രോയിംഗ്) റസിഡന്റ് ട്യൂട്ടര്‍ (ആണ്‍) എന്നീ തസ്തികയില്‍ ഓരോ ഒഴിവുമാണ് ഉളളത്. തസ്തികകള്‍ക്ക് പി.എസ്.സി നിഷ്‌കര്‍ഷിച്ചിട്ടുളള യോഗ്യതകള്‍ ഉളളവര്‍ക്ക് അപേക്ഷിക്കാം.

വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, മൂലമറ്റം.പി.ഒ, ഇടുക്കി, പിന്‍- 685589 വിലാസത്തില്‍ സമര്‍പ്പിക്കണം. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അദ്ധ്യാപകരെ നിയമിക്കുന്ന മുറയ്ക്ക് നിയമനം റദ്ദാക്കപ്പെടുന്നതാണ്. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യേണ്ടതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ അഞ്ചിന് വൈകിട്ട് അഞ്ചു വരെ.

Share: