വാക്-ഇന്‍-ഇന്റര്‍വ്യൂ

Share:

കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജില്‍ ഓണറേറിയം വ്യവസ്ഥയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തേക്ക് ഇനി പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയം അഭികാമ്യം.

കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍- ഒരു ഒഴിവ്,
യോഗ്യത എം.ബി.ബി.എസ്
പ്രതിമാസ വേതനം 40,950 രൂപ.

ഡെന്റല്‍ സര്‍ജന്‍ -ഒരു ഒഴിവ്,
യോഗ്യത ബി.ഡി.എസ്
പ്രതിമാസ വേതനം 30,000 രൂപ.

ഡെന്റല്‍ ഹൈജീനിസ്റ്റ് -ഒരു ഒഴിവ്
യോഗ്യത ഡെന്റല്‍ ഹൈജീനിസ്റ്റ് കോഴ്‌സ്
പ്രതിമാസ വേതനം 18,000 രൂപ.

ജൂനിയര്‍ റിസര്‍ച്ച് ഫെലോ -നാല് ഒഴിവ്.
യോഗ്യത പി.ജി (ആയുര്‍വേദം) (റിസര്‍ച്ച് ജോലിയില്‍ പ്രവൃത്തി പരിചയം അഭികാമ്യം)
പ്രതിമാസ വേതനം 25,000 രൂപ.

യോഗ ആന്റ് നാച്യുറോപ്പതി ടെക്‌നീഷ്യന്‍ -ഒരു ഒഴിവ്.
യോഗ്യത ബി.എ.എം.എസ്
പ്രതിമാസ വേതനം 15,000 രൂപ.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ -രണ്ട് ഒഴിവ്
യോഗ്യത ഹയര്‍ സെക്കന്‍ഡറി കമ്പ്യൂട്ടര്‍ പരിജ്ഞാനം.
പ്രതിമാസ വേതനം 15000 രൂപ.

താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ ആറിന് രാവിലെ 11-ന് തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.

Share: