അധ്യാപക ഒഴിവ്

270
0
Share:

കാസർഗോഡ്: ചെറുവത്തൂര്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള എച്ച്എസ്എ സോഷ്യല്‍ സയന്‍സ് തസ്തികയിലേക് താത്കാലികമായി അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്‌ടോബര്‍ എട്ടിന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടത്തും. നിശ്ചിത യോഗ്യതയുള്ള (ബിരുദവും സോഷ്യല്‍ സയന്‍സില്‍ ബി.എഡ് ) ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളു മായി കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04672 260210

പോളിയില്‍ അധ്യാപക ഒഴിവ്
മലപ്പുറം: പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ അസി. പ്രൊഫസര്‍ (ഇംഗ്‌ളീഷ്) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. 55ശമാനം മാര്‍ക്കോടെ ഇംഗ്ലീഷില്‍ പി.ജിയും നെറ്റുമാണ് യോഗ്യത. താത്പര്യമുളളവര്‍ ഒക്‌ടോബര്‍ ഒന്നിന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് പോളിടെക്‌നിക്കില്‍ എത്തണം. എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്തുന്നതുവരെയുളള ഒഴിവിലേക്കാണ് നിയമനം.

ഗസ്റ്റ് അധ്യാപക ഒഴിവ്
മലപ്പുറം: തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ ഗസ്റ്റ് അധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്കായി ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10.30ന് കോളേജില്‍ എത്തണം.

Share: