ജില്ലാതലത്തില്‍ റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു

286
0
Share:

കൊച്ചി: സമഗ്ര ശിക്ഷാ അഭിയാന്‍ കേരളം – ഐ.ഇ.ഡി റിസോഴ്‌സ് അധ്യാപകരെ എലിമെന്ററി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. 50 ശതമാനത്തില്‍ കുറയാത്ത ബിരുദവും സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍, ബി.എഡ് അല്ലെങ്കില്‍ 50 ശതമാനത്തില്‍ കുറയാത്ത പ്ലസ് ടു ഉം സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം സപ്തംബര്‍ 24- ന് രാവിലെ 11-ന് എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസില്‍ (എസ്.എസ്.എ) നടക്കുന്ന കൂടിക്കാഴ്ചയില്‍ നേരിട്ട് പങ്കെടുക്കേണ്ടതാണ്.
വിശദ വിവരങ്ങള്‍ ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. ജില്ലാ പ്രോജക്ട് ഓഫീസര്‍, സര്‍വ്വ ശിക്ഷാ അഭിയാന്‍, എറണാകുളം, എസ്.ആര്‍.വി ഡി എല്‍.പി സ്‌കൂള്‍ ക്യാമ്പസ്, ചിറ്റൂര്‍ റോഡ്, എറണാകുളം – 682011

ഫോണ്‍: 0484-2375257.

Share: