അസി. പ്രൊഫസര്‍ , ഗസ്റ്റ് അധ്യാപക ഒഴിവ്

ഗസ്റ്റ് അധ്യാപക ഒഴിവ്
കോന്നി സിഎഫ്ആര്‍ഡിയുടെ അധീനതയിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുമാണ് യോഗ്യത. നെറ്റ് അഭികാമ്യം. താത്പര്യുമുള്ളവര്‍ 18ന് രാവിലെ 10.30ന് സിഎഫ്ആര്‍ഡിയില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും തിരിച്ചറിയല്‍ രേഖയും സഹിതം പങ്കെടുക്കണം.
അസി. പ്രൊഫസര്‍ ഒഴിവ്
ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കോമേഴ്‌സ് അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് ആഗസ്റ്റ് 16 ന് രാവിലെ 10 മണി മുതല്‍ കോളേജില്‍ ഇന്റര്‍വ്യൂ നടക്കും. കോമേഴ്‌സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം യോഗ്യതയുള്ള ഉദേ്യാഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. നെറ്റ് യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 0460 2206050.