താത്കാലിക ഒഴിവ്

Share:

തിരുവനന്തപുരം സൈനിക ക്ഷേമ ഡയറക്ടറേറ്റില്‍ ഭിന്നശേഷിക്കാരായ (കാഴ്ചക്കുറവ്) വിമുക്തഭടന്‍മാര്‍ക്കുള്ള ബൈന്‍ഡര്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: ഏഴാം ക്ലാസ് വിജയം, ബുക്ക് ബൈന്‍ഡിംഗ് എം.ജി.ടി.ഇ ലോവല്‍ അല്ലെങ്കില്‍ ബുക്ക് ബൈന്‍ഡിംഗ് കെ.ജി.ടി.ഇ ലോവര്‍. ശമ്പളം: 17,500 -39,500. വയസ്: 18 -50 (1968 ജനുവരി രണ്ടിനും 2000 ജനുവരി ഒന്നിനും ഇടയ്ക്ക് ജനിച്ചവര്‍ ആയിരിക്കണം).

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ആഗസ്റ്റ് 15ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം.

Tagsbinder
Share: