അസിസ്റ്റന്റ് പ്രൊഫസര്‍, ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
അദ്ധ്യാപകനിയമനം
തൃശൂർ ജില്ലയില്‍ വിവിധ എല്‍ ബി എസ് സെന്ററുകളില്‍ ഡി സി എഫ് / ടാലി കോഴ്‌സിലേക്കുളള അദ്ധ്യാപകരെ നിയമിക്കുു. എം കോം / ബി കോം ബിരുദവും ഡി സി എഫ് എ / ടാലി സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത.
താല്‍പര്യമുളളവര്‍ ബയോഡാറ്റയും ്അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 30 രാവിലെ 11 ന് തൃശൂര്‍ എല്‍ ബി എസ് സെന്ററില്‍ അഭിമുഖത്തിന് എത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 0487-2250751.
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
അടൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ താത്ക്കാലിക ഒഴിവുണ്ട്. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ 26 ഉച്ചയ്ക്ക് 1.30ന് കോളേജില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.
ഫോണ്‍: 04734 231995.
കൊമേഴ്‌സ് ജൂനിയര്‍ അധ്യാപക ഒഴിവ്
മലപ്പുറം, പാങ്ങ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കൊമേഴ്‌സ് ജൂനിയര്‍ അധ്യാപക താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം അഭിമുഖത്തിനും മാതൃകാ ക്ലാസ് എടുക്കുന്നതിനും ജൂലൈ 26ന് രാവിലെ 10ന് സ്‌കൂളില്‍ എത്തണം.
ഫോണ്‍ 9447230183.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കണ്ണൂർ, മാടായി ഗവ. ഐ ടി ഐ യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികള്‍ ജൂലൈ 28 ന് രാവിലെ 10.30 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ ടി ഐ യില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. യോഗ്യത: സിവില്‍ എഞ്ചിനീയറിങ്ങ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. കൂടുതല്‍ വിവരങ്ങള്‍ ഐ ടി ഐ ഓഫീസില്‍ ലഭിക്കും.
ഫോണ്‍: 0497 2876988.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കോഴിക്കോട് , കൊടുവളളി ഗവ. ഐ.ടി.ഐ യില്‍ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍) തസ്തികയിലെ ഒരൊഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും.
യോഗ്യത : ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 30 ന് രാവിലെ 11 മണിക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്ഥാപനത്തില്‍ എത്തണം.
ഫോണ്‍ : 0495 2212277.