ഹൈസ്ക്കൂൾ ടീച്ചർ അഭിമുഖം
കോഴിക്കോട് : ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്ക്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (കാറ്റഗറി നമ്പർ 384/2020) തസ്തികയുടെ 2023 ജനുവരി 30 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മെയ് 31, ജൂൺ 1, ജൂൺ 2 തിയ്യതികളിൽ പി എസ് സി കോഴിക്കോട് റീജ്യണൽ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയയ്ക്കുന്നതല്ല.
അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്തു ആവശ്യമായ രേഖകൾ സഹിതം അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച ഓഫീസിലും തിയ്യതിയിലും അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കോവിഡ് 19 രോഗ വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ ഓഫീസ് പരിസരത്ത് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
ഇന്റർവ്യൂവിന് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്സൈറ്റിൽ നിന്നും കോവിഡ് -19 ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലിൽ അപ്ലോഡ് ചെയ്യണം. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ പി എസ് സി ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ : 0495 2371971