അധ്യാപക ഒഴിവ്

Share:

പത്തനംതിട്ട : പട്ടികജാതി/പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2018-19 വര്‍ഷം താത്ക്കാലികമായി ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ കാലയളവില്‍ പി.എസ്.സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിക്കും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്ക് വെയിറ്റേജ് ലഭിക്കും. എച്ച്.എസ്.എസ്.ടിയ്ക്ക് പ്രതിമാസം 33925 രൂപയും എച്ച്.എസ്.എയ്ക്ക് 30675 രൂപയും വേതനമായി ലഭിക്കും.
എച്ച്.എസ്.എ മലയാളം (ഒരു ഒഴിവ്), ഫിസിക്കല്‍ സയന്‍സ് (ഒന്ന്), എം.സി.ആര്‍.ടി (ഒന്ന്), എച്ച്.എസ്.എസ്.ടി പൊളിറ്റിക്കല്‍ സയന്‍സ് (ഒന്ന്) ഒഴിവുകളാണ് നിലവിലുള്ളത്. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അപേക്ഷ ഈ മാസം 15ന് മുമ്പ് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് റാന്നി-689672 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04735 227703.

Share: