അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, സിവിൽ എൻജിനിയറിങ് എന്നീ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകളിൽ നിയമനത്തിന് നവംബർ 24ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും.
അതാതു വിഷയങ്ങളിൽ എ.ഐ.സി.റ്റി.ഇ. അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് അദ്ധ്യാപകർക്കുള്ള എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം.
അപേക്ഷ നവംബർ 23ന് വൈകുന്നേരം നാലു മണിക്ക് മുൻപ് www.lbsitw.ac.in ൽ ഓൺലൈനായി സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. യോഗ്യതയുള്ള അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 24ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം.