അതിഥി അധ്യാപക നിയമനം

Share:

മലപ്പുറം; താനൂര്‍ സി.എച്ച്.എം.കെ.എം ഗവ: ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിയ്ക്കുന്നു. അപേക്ഷകര്‍ യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ www.gctanur.ac.in എന്ന വെബ്‌സൈറ്റില്‍ നിന്നും ബയോഡാറ്റ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, മുന്‍പരിചയം എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ നാല് (വെള്ളി) നകം gasctanur@gmail.com എന്ന മെയിലില്‍ അപേക്ഷിക്കേണ്ടതാണ്. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി (55%) യോഗ്യതയുള്ളവരെയും പരിഗണിക്കും.

മലപ്പുറം ഗവ. വനിത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ബോട്ടണി, കെമിസ്ട്രി, ഇസ്ലാമിക് ഹിസ്റ്ററി, സുവോളജി, ഫിസിക്‌സ്, മാത്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്‌സ്, മലയാളം, അറബിക്, ഉറുദു, ഹിന്ദി എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.

55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്ദര ബിരുദവും നെറ്റുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. ജൂണ്‍ ആറ് (ഞായര്‍) ന് വൈകുന്നേരം അഞ്ച് മണിക്കകം ബയോഡാറ്റയും അനുബന്ധ രേഖകളും സഹിതം gwcmalappuram@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

Share: