ആംഗ്യഭാഷ പരിഭാഷ അധ്യാപക തസ്തികയിൽ താല്കാലിക നിയമനം

Share:

കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടർ (ഹിയറിംഗ് ഇംപെയേർഡ്) വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ മൂന്ന് ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ താല്കാലിക ഒഴിവുകളുണ്ട്.

എം.എസ്.ഡബ്ല്യു/ എം.എ സോഷ്യോളജി/ എം.എ സൈക്കോളജി ആന്റ് ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ് ഇന്റർപ്രട്ടേഷൻ (ആർ.സി.ഐ അംഗീകാരം) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂൺ 11ന് രാവിലെ പത്തിന് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

Share: