സിസ്റ്റം അസിസ്റ്റൻറ് , ചീഫ് ടെക്നിക്കൽ എക്സാമിനർ
തിരുവനന്തപുരം: പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം അസിസ്റ്റൻറ് തസ്തികയിലെ മൂന്ന് ഒഴിവുകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു.
യോഗ്യത, ശമ്പള സ്കെയിൽ എന്നിവയുടെ വിശദാംശം www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികയിലോ സമാന ശമ്പള സ്കെയിൽ നിഷ്കർച്ചിട്ടുള്ള യോഗ്യതയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ നിയമനത്തിനുള്ള നടപടി സ്വീകരിക്കും.
താൽപര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ ഓഫീസ് മേലധികാരികൾ മുഖേന ഏപ്രിൽ 10നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ് (അഞ്ചാം നില), ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.
ചീഫ് ടെക്നിക്കൽ എക്സാമിനർ
തിരുഃ സംസ്ഥാന സർക്കാരിൻറെ കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ചീഫ് ടെക്നിക്കൽ എക്സാമിനറുടെ (സിവിൽ) ഒഴിവിലേക്ക് മാർച്ച് 20 ലെ 2324348/ഭരണം-സി2/9/2023-ധന നമ്പർ വിജ്ഞാപനം പ്രകാരം അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ ധനകാര്യ വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ (www.finance.kerala.gov.in) ലഭ്യമാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 30.