മനസ്സ്‌ നിറയെ ചിത്രങ്ങൾ

480
0
Share:

വിജയമനഃശാസ്ത്രത്തിന്റെ പടവുകളിൽ, ഒരു പടികൂടി ഉയരത്തിൽ ചുവട്‌ വെയ്ക്കാൻ തുടങ്ങുകയാണ്‌ നിങ്ങൾ!
വ്യക്തിത്വം വളർത്തിയെടുക്കാനും ജീവിതവിജയം കൈവരിക്കാനും വേണ്ടിയുള്ള മാർഗ്ഗങ്ങളാണ്‌ കഴിഞ്ഞ ലേഖനങ്ങളിൽ പഠിച്ചത്‌. കഴിഞ്ഞ ലേഖനങ്ങളിലെ പാഠങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കുകയും ജപമന്ത്രങ്ങൾ ഹൃദിസ്ഥമാക്കുകയും ലഭ്യമായ അവസരങ്ങളിലെല്ലാം ആവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, മനഃപൂർവ്വമല്ലാതെ തന്നെ വിജയമാർഗ്ഗങ്ങൾ ഓർമ്മയിൽ തെളിഞ്ഞുവരുന്ന അവസ്ഥാവിശേഷം സംജാതമായിട്ടുണ്ടെങ്കിൽ ജീവിത വിജയം നിങ്ങളുടെ വിരൽത്തുമ്പോളം എത്തി നില്ക്കുന്നു എന്ന്‌ കരുതാം. അതല്ല ഇനിയും പഠിക്കാൻ ബാക്കി നില്ക്കുന്നുണ്ടെങ്കിൽ ജപമന്ത്രങ്ങളെ കൂടുതൽ ശക്തമായ മനശ്ചിത്രങ്ങളാക്കാൻ നിങ്ങൾ ശ്രമിക്കേണ്ടതായുണ്ട്‌.
കാരണം, ഏറ്റവും ശക്തവും ഏറ്റവും ഫലപ്രദവുമായ മനഃശാസ്ത്ര രീതികളിലൊന്നാണ്‌ മനശ്ചിത്രങ്ങൾ!
വാക്കുകളെ, ജപമന്ത്രങ്ങളെ, മനശ്ചിത്രങ്ങളാക്കുമ്പോൾ വാക്കുകളിലൊതുങ്ങി നില്ക്കുന്ന ആശയങ്ങൾ പൂർണ്ണവും ശക്തവുമായ ചിത്രങ്ങളായി മനസിൽ തെളിയുന്നു. നിങ്ങൾ ആശിക്കുന്നതിന്റെ സമ്പൂർണ്ണചിത്രം മനസിൽ തെളിയുന്നതിനാൽ അവ വേണ്ടത്ര അളവിൽ യാഥാർത്ഥ്യമാക്കുവാൻ ഉപബോധമനസ്സിന്‌ കഴിയുന്നു.
മനശ്ചിത്രങ്ങൾ യാഥാർത്ഥ്യമാക്കാൻ എളുപ്പത്തിൽ കഴിയുമെന്ന്‌ ഒന്നരനൂറ്റാണ്ട്‌ മുൻപ്‌ കവിയും ചിന്തകനുമായ സാമുവേൽ കോൾറിഡ്‌ മനസ്സിലാക്കിയിരുന്നു. അദ്ദേഹംമെഴുതി: “ഒരു ചിന്തയ്ക്കും യാഥാർത്ഥ്യത്തിനുമിടയിലുള്ള ഇടനിലക്കാരനാണ്‌.”
ഇപ്പോൾ, നൂറ്റമ്പതു വർഷങ്ങൾക്ക്‌ ശേഷം, വളരെ പുരോഗതിയിലെത്തിയ വ്യക്തിത്വ വികസന മനശാസ്ത്രത്തിലൂടെ, നിങ്ങളുടെ അഭിലാഷങ്ങളെ ചിന്തകളാക്കുവാനും അവയെ പിന്നീട്‌ വാക്കുകളിൽ (ജപമന്ത്രങ്ങളിൽ) കൊണ്ടുവരാനും അതിന്‌ ശേഷം മനശ്ചിത്രങ്ങളാക്കുവാനും പഠിച്ചു.
ഈ മനശ്ചിത്രങ്ങളെ ഉപബോധമനസ്സിൽ ആഴത്തിൽ പതിപ്പിച്ച്‌ ജീവിതയാഥാർത്ഥ്യങ്ങളാക്കി മാറ്റുവാൻ കഴിയുമെന്നും മനസ്സിലാക്കി.
ജപമന്ത്രങ്ങൾ, ഉപബോധമനസിൽ ആഴത്തിൽ പതിയും വിധം ഏകാഗ്രതയോടെ ആവർത്തിക്കുമ്പോൾ അടിയുറച്ച വിശ്വാസത്തിലൂടെ ആശിക്കുന്നത്‌ നേടിയെടുക്കാൻ കഴിയുമെന്ന്‌ മുൻ ലേഖനങ്ങളിൽ നിന്നും മനസ്സിലാക്കി.
ചുരുക്കത്തിൽ, ജപമന്ത്രങ്ങൾക്ക്‌ കൂടുതൽ ശക്തികൂട്ടാൻ മനശ്ചിത്രങ്ങൾ കൂടി നിങ്ങൾ ഉപയോഗിക്കുന്നു. ആശിക്കുന്നതെല്ലാം ഉപബോധമനസിൽ ആഴത്തിൽ പതിയുന്നു. അത്‌ വളരെ വേഗം യാഥാർത്ഥ്യമായി തീരുന്നു.
അഭിലാഷങ്ങൾ എത്രമാത്രം ശക്തിയോടെ ഉപബോധമനസിൽ പതിയുന്നുവോ അത്രമാത്രം വേഗത്തിൽ അത്‌ യാഥാർത്ഥ്യമായി നിങ്ങൾക്ക്‌ ലഭിക്കുന്നു.
ആശിക്കുന്നതെല്ലാം വാക്കുകളിലൂടെ ഉപബോധമനസിൽ പ്രതിഷ്ഠിക്കുവാൻ തുടങ്ങുമ്പോൾത്തന്നെ അവയൊക്കെയും മനശ്ചിത്രങ്ങളാക്കുകകൂടി ചെയ്താൽ നിങ്ങളുടെ വാക്കുകളുടെ ശക്തി പതി?ടങ്ങായിതീരുന്നു.
“ ഒരു ചിത്രം ആയിരം വാക്കുകളെക്കാൾ ശക്തമായി പതിപ്പിക്കുന്നതിന്‌ മനശ്ചിത്രങ്ങൾ കൂടി ഉണ്ടെങ്കിൽ എളുപ്പമാണ്‌ എന്ന കാര്യത്തിലെങ്കിലും ഇത്‌ സത്യമാണ്‌.
സമ്പത്തിന്‌ വേണ്ടിയുള്ള ജപമന്ത്രം-
”കോടികൾ ഉണ്ടാക്കുക….. കോടികൾ…. ഉണ്ടാക്കുക…. കോടികൾ ഉണ്ടാക്കുക… (30 തവണ ആവർത്തിക്കു)
ജപമന്ത്രത്തിന്റെ ശക്തി വർദ്ധിപ്പിക്കാൻ സമ്പത്തിനെക്കുറിച്ച്‌ താഴെപ്പറയുന്ന മനശ്ചിത്രങ്ങൾ ദർശിക്കുക.
നിങ്ങൾക്ക്‌ ഉടൻ ലഭിക്കുമെന്ന്‌ വിശ്വസിക്കുന്ന ധനം കൊണ്ട്‌ എന്ത്‌ ചെയ്യുമെന്ന്‌ സങ്കല്പിക്കുകയും മനക്കണ്ണിൽ ദർശിക്കുകയും ചെയ്യുക. ഇപ്പോൾ നിങ്ങളുടെ കൈവശം ഒരു കോടി രൂപ ഉണ്ടെന്ന്‌ സങ്കല്പിക്കുക. നിങ്ങൾ ഒരു കോടീശ്വരനാണെന്ന്‌ മനക്കണ്ണിൽ ദർശിക്കുക. കോടീശ്വരൻ… വിജയി… തികഞ്ഞ ആത്മവിശ്വാസം… നിശ്ചയദാർഢ്യം…. സുരക്ഷിതൻ….. അധികാരം….. സ്വാധീനശക്തി…. കോടിശ്വരൻ. ഏറ്റവും വിലകൂടിയ വസ്ത്രങ്ങൾ നിങ്ങൾ ധരിക്കുന്നതിനായി മനക്കണ്ണിൽ കാണുക… ഇഷ്ടപ്പെട്ട വില കൂടിയ കാർ നിങ്ങൾ ഡ്രൈവ്‌ ചെയ്യുന്നു…. അതിമനോഹരമായ, വിലയേറിയ വീട്‌ മനക്കണ്ണിൽ കാണുന്നു. വിജയകരമായ ബിസിനസ്‌, നിക്ഷേപങ്ങൾ…. സ്വർണ്ണാഭരണങ്ങൾ, രത്നങ്ങൾ…. എല്ലാമെല്ലാം. നിങ്ങൾ ഒരു കോടിശ്വരനാണെന്നുള്ള മനശ്ചിത്രത്തിന്‌ കൂടുതൽ ശക്തി പകരുക.
ഏകാഗ്രതയോടെ ഒരോന്നും വിശ്വസിക്കുന്ന നിമിഷങ്ങളിൽ ജപമന്ത്രത്തിന്‌ കൂടുതൽ ശക്തി പകരും വിധം മനശ്ചത്രങ്ങൾ കൂടി നൽകുക. ജപമന്ത്രം നിങ്ങൾക്കാ ജീവിതം തരും. അടിയുറച്ച്‌ വിശ്വസിക്കുക. അടിയുറച്ച്‌ മനശ്ചിത്രം കാണുക. നിങ്ങൾക്കാവശ്യമുള്ളതെല്ലാം ഉണ്ട്‌ എന്ന്‌ വിശ്വസിക്കുയും അത്‌ മനക്കണ്ണിൽ കാണുകയും ചെയ്യുക.
മനക്കണ്ണിൽ കാണുന്നതെല്ലാം ലഭിക്കുമെന്ന്‌ അടിയുറച്ച്‌ വിശ്വസിക്കുക. നിരന്തരമായ ആവർത്തനത്തിലൂടെ ഉപബോധമനസിൽ അതിന്‌ സ്ഥാനം നല്കുക.
കാരണം അവയെല്ലാം നേടിയെടുക്കുന്നതിനുള്ള മാർഗ്ഗം ഇതാണ്‌.
വ്യക്തവും തീർച്ചയുള്ളതുമായ മനശ്ചിത്രങ്ങൾ എങ്ങനെ കാണുവാൻ കഴിയും?
വളരെ എളുപ്പമുള്ള മനശാസ്ത്രപരമായ ചില മാർഗ്ഗങ്ങൾ പറയാം.
നിങ്ങൾക്ക്‌ കൊണ്ടു നടക്കുവാൻ കഴിയുന്ന വസ്തുക്കളുടെ ചിത്രങ്ങളടങ്ങിയ ഒരു ആൽബം ഉണ്ടാക്കി എടുക്കുക. ഫാഷൻ മാസികകളിൽ നിന്നും കിട്ടുന്ന വിലയേറിയ വേഷവിധാനങ്ങളുടെ ചിത്രങ്ങൾ, അതിൽ പതിക്കു. ആ ചിത്രങ്ങളിൽ നോക്കി ഇത്തരം വേഷങ്ങൾ വേണമെന്ന്‌ ശക്തമായി ആഗ്രഹിക്കുക. ചിത്രത്തിലെ വസ്ത്രങ്ങളണിഞ്ഞ നിങ്ങളെ മനക്കണ്ണിൽ കാണുക. എന്നിട്ട്‌ `കോടീശ്വരനാകണം` എന്ന ജപ മന്ത്രം ആവർത്തിക്കുക. `കോടീശ്വരനാകണം…. കോടീശ്വരനാകണം… കോടീശ്വരനാകണം (30 തവണ ആവർത്തിക്കുക)
ഒരു മികച്ച സാമ്പത്തികകാര്യ മാസിക തുടർച്ചയായി വായിക്കുക.
നിങ്ങളുടെ കൈവശമുള്ള കോടിക്കണക്കിനു രൂപ എവിടെയൊക്കെ നിക്ഷേപിക്കണമെന്ന്‌ മനക്കണ്ണിൽ ദർശിക്കുക.
ഓരോ തവണ മനശ്ചിത്ര കാണുമ്പോഴും `കോടീശ്വരനാകണം` എന്ന ജപമന്ത്രം ആവർത്തിക്കുക (കുറഞ്ഞത്‌ 30 തവണ)
മനശ്ചിത്രങ്ങൾ കാണുമ്പോൾ അവയൊക്കെ ലഭിച്ചു എന്ന്‌ അടിയുറച്ച്‌ വിശ്വസിക്കുക. ആൽബത്തിൽ പതിച്ചിട്ടുള്ള യാഥാർത്ഥ ചിത്രങ്ങൾ, ആവശ്യമുള്ളതിനെക്കുറിച്ച്‌ കൂടുതൽ വ്യക്തമായ ചിത്രങ്ങൾ ഉപബോധമനസിൽ നല്കാൻ നിങ്ങളെ സഹായിക്കും. ചിത്രങ്ങളുടെ ശക്തി പൂർണ്ണമാക്കുവാൻ ജപമന്ത്രങ്ങൾ കൂടി ഉപയോഗിക്കുക ഈ മാർഗ്ഗം ഓരോ ദിവസവും കഴിയുന്നത്ര തവണ ആവർത്തിക്കുമ്പോൾ നിങ്ങളുടെ വിശ്വാസങ്ങൾ അത്ഭുതകരമാം വിധം യാഥാർത്ഥ്യമാകുന്നത്‌ കാണാൻ കഴിയും. ആശിക്കുന്നതെല്ലാം ലഭ്യമാകുന്നതും.
മനശ്ചിത്രങ്ങൾ കൂടുതൽ തീവ്രമായി ഉപബോധമനസിൽ പതിപ്പിക്കുന്നതിനുള്ള മറ്റൊരുമാൻഗ്ഗമാണ്‌ `ആവർത്തന കാർഡ്‌ മാർഗ്ഗം` അതെക്കുറിച്ച്‌ അടുത്ത ലേഖനത്തിൽ.

 

Share:

Leave a reply