ഓഹരി രംഗത്തെ മികച്ച പഠനത്തിന്‌ NISM

Share:

ഇന്ത്യയിൽ മാനേജ്മെന്റ്‌ സ്ഥാപനങ്ങൾ നിരവധിയുണെ​‍്ടങ്കിലും മൂലധന മാർക്കറ്റുമായും, ഇൻഷ്വറൻസ്‌ സംബന്ധമായും നിലവാരപ്പെട്ട കോഴ്സുകൾ താരതമ്യേന കുറവാണ്‌. ഓ ഹരി മാർക്കറ്റിലെ മാറിയ സാഹചര്യം കണക്കിലെടുക്കുമ്പോൾ പതിനായിരക്കണക്കിന്‌ തൊഴിലവസരങ്ങളാണ്‌ വരും നാളുകളിൽ ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്‌.

കമ്പനികൾ, ഓഹ രി ബ്രോ ക്കർമാർ, ഡിപ്പോസറ്ററി പാർട്ടിസിപ്പന്റുമാർ, രജിസ്ട്രാർ ആന്റ്‌ ട്രാൻസ്ഫർ ഏജന്റുമാർ, സ്റ്റോക്ക്‌ എക്‌ സ്ചേഞ്ചുകൾ, മർ ച്ചന്റ്‌ ബാങ്കർമാർ, മ്യൂച്ചൽ ഫണ്ട്‌ ഏജന്റുമാർ, അസറ്റ്‌ മാനേജ്മെന്റ്‌ കമ്പനികൾ, ഇൻവെസ്റ്റ്മെന്റ്‌ ബാങ്കിംഗ്‌ സ്ഥാപനങ്ങൾ, ഇൻഷ്വറൻസ്‌ കമ്പനികൾ, ബാങ്കുകൾ ഇവയൊക്കെ ഉൾപ്പെട്ടതാണ്‌ ഇ ന്ത്യൻ മൂലധന വിപണി. എന്നാൽ ഇവയിൽ ജോലി ചെയ്യുന്നവർക്ക്‌ പ്രഫഷണൽ മികവിനായി നിശ്ചിത യോഗ്യത വേണമെന്ന നിഷ്കർഷ മുൻകാലങ്ങളിൽ ഉണ്ടായിരുന്നില്ല. ഇപ്പോൾ മൂലധന വിപണിയെ നിയന്ത്രിക്കുന്ന `സെബി` ഇത്തരം സേവനങ്ങൾക്ക്‌ സർട്ടിഫിക്കേഷൻ നിർബന്ധമാക്കിയിരിക്കുന്നു. ഇതനുസരിച്ച്‌ അതത്‌ മേഖലകളിൽ സർട്ടിഫൈഡ്‌ പ്രൊഫഷണലായിട്ടുള്ളവർക്ക്‌ മാത്രമേ ജോലി ചെയ്യാൻ സാധിക്കൂ. ഇതുവഴി സുതാര്യവും മെച്ചപ്പെട്ടതുമായ ഇടപാടുകൾ ഉറപ്പുവരുത്തുകയാണ്‌ ലക്ഷ്യം.

Share:

Leave a reply