സ്റ്റാര്‍ട്ട് അപ്പ്‌സംരംഭങ്ങള്‍ക്ക് ധനസഹായം

583
0
Share:

കൊല്ലം: തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ധനസഹായം നല്‍കും. സാങ്കേതിക വിദ്യാഭാസം പൂര്‍ത്തിയാക്കിയ യുവാക്കള്‍ക്ക് അപേക്ഷ അതത് ഗ്രാമപഞ്ചായത്തുകള്‍ മുഖേന അപേക്ഷിക്കാം. യൂത്ത്‌ടെക്/സ്റ്റാര്‍ട്ട്ആപ്പ് സംരംഭങ്ങളിലേക്ക് നിക്ഷേപ സഹായം പദ്ധതി പ്രകാരമാണ് ധനസഹായം.
ഐ ടി ഐ/പോളിടെക്‌നിക്/എഞ്ചിനീയറിംഗ് വിദ്യാഭാസം പൂര്‍ത്തിയാക്കിയിരിക്കണം. പ്രായം: 18 നും 40 നും മധ്യേ.

മൂന്നു പേരില്‍ കുറയാത്ത യുവസംരംഭകര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ്/പാര്‍ട്ട്‌നര്‍ഷിപ്പ്/കമ്പനി ആരംഭിക്കുന്ന ഉല്പാദന സേവന സംരംഭത്തിനാണ് ധനസഹായം. തുകയുടെ 75 ശതമാനം അഥവാ പരമാവധി മൂന്നു ലക്ഷം രൂപ സബ്‌സിഡി ലഭിക്കും. പുതിയ സാങ്കേതിക വിദ്യകള്‍ അടിസ്ഥാനമാക്കിയവയ്ക്ക് മുന്‍ഗണനയുണ്ട്.

ഫോണ്‍: 9446108519.

Share: