സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ: 2049 ഒഴിവുകൾ
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (SSC) കേന്ദ്ര സർവീസിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു. സെലക്ഷൻ പോസ്റ്റ് തസ്തികകളാണ്. കേന്ദ്രസർക്കാരിനു കീഴിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫീസുകളി ലുമാകും നിയമനം.
വിവിധ എസ്എസ്സി റീജനുകളിൽ 489 തസ്തികകളിലായി 2049 ഒഴിവുകളാണുള്ളത്.
കേരള-കർണാടക റീജനിൽ 71 ഒഴിവുകളണ്ട്.
യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു/ബിരുദം. വിശദാംശങ്ങൾ വെബ്സൈറ്റിൽ.
പ്രായം: ഓരോ ജോലിയുടെയും പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ. ഉയർന്ന പ്രായപരിധിയിൽ അർഹർക്ക് ഇളവ്.
അപേക്ഷാഫീസ്: 100 രൂപ (അർഹർക്ക് ഇളവ്). മാർച്ച് 19 വരെ ഓണ്‍ലൈനായി ഫീസടയ്ക്കാം.
കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് . നെഗറ്റീവ് മാർക്കുണ്ടാകും. സിലബസ് സംബന്ധിച്ച വിശദവിവരങ്ങൾ www.ssc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഫെബ്രുവരി 17നു നിലവിൽ വന്ന എസ്എസ്സിയുടെ പുതിയ വെബ്സൈറ്റ് (https://ssc.gov.in) മുഖേനയാണ് അപേക്ഷിക്കേണ്ടത്. പഴയ വെബ്സൈറ്റിൽ (https://ssc.nic.in) ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയവർ പുതിയ വെബ്സൈറ്റിൽ വീണ്ടും രജിസ്റ്റർ ചെയ്ത ശേഷമേ അപേക്ഷ നൽകാവൂ.
അപേക്ഷിക്കേണ്ട വിധം:
https://ssc.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്കു സൈറ്റിൽ നൽകിയിട്ടുള്ള Phase-XII/2024/Selection Posts Examination എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം.
അല്ലാത്തവർ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം അപേക്ഷിക്കുക. രജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾൾ ലഭിക്കുന്ന രജിസ്ട്രേഷൻ ഐഡിയും പാസ്വേഡും സൂക്ഷിച്ചുവയ്ക്കണം. വിജയകരമായി അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഒൗട്ട് എടുക്കണം. മാർച്ച് 18നകം ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കമ്മിഷൻ ആവശ്യപ്പെടുന്ന സമയത്തു ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.