സീനിയർ റസിഡൻറ് കരാർ നിയമനം
എറണാകുളം: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ സീനിയർ റസിഡൻറ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം.
യോഗ്യത : എംബിബിഎസ്, എം.എസ്/ഡിഎന്‍ബി ഇന്‍ ഒഫ്ത്താല്‍മോളജി/ടിസി രജിസ്ട്രേഷന്‍.
വേതനം 70,000.
ആറുമാസ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
താത്പര്യമുള്ളവർ വയസ്. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 12 ന് എറണാകുളം മെഡിക്കൽ സൂപ്രണ്ടിൻറെ കാര്യാലയത്തിൽ രാവിലെ 10.30ന് നടക്കുന്ന വാക്-ഇന്‍-ഇന്‍റര്‍വ്യൂവിന് പങ്കെടുക്കാം.
അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ.
സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകും.
ഫോൺ 04842754000.