സിവില്‍ സര്‍വീസ് അക്കാദമി: അവധിക്കാല ക്ലാസുകള്‍

Share:

കൊച്ചി: കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി മുവാറ്റുപുഴ സബ് സെന്ററില്‍ അവധിക്കാല ക്ലാസുകള്‍ ഏപ്രില്‍ നാലിന് ആരംഭിക്കും. ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് ടാലെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമും, (Talent Development Program) പ്ലസ് വണ്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഫൗണ്ടേഷന്‍ കോഴ്‌സും (Foundation Course) ഉണ്ടാകും. മെയ് നാലിന് അവസാനിക്കുന്ന രണ്ടു പ്രോഗ്രാമുകളിലും ആഴ്ചയില്‍ അഞ്ച് ദിവസം (തിങ്കള്‍ മുതല്‍ വെള്ളി വരെ, മൂന്ന് മണിക്കൂര്‍) ക്ലാസ് ഉണ്ടായിരിക്കും.
ഫീസ് 1180 രൂപ.
രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫോൺ നമ്പര്‍: 8281098873.
ആപ്ലിക്കേഷന്‍ ഫോമും ഫീസ് അടക്കുന്നതിനുള്ള ചലാന്‍ ഫോമും ലഭിക്കുന്ന സൈറ്റ് www.ccek.org.
രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു ലഭിക്കുന്ന അപ്ലിക്കേഷന്‍ ഐ.ഡി ഉപയോഗിച്ച് എസ്ബിഐയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ ഫീസ് അടക്കുക.
പൂരിപ്പിച്ച അപ്ലിക്കേഷന്‍ ഫോമും ചലാന്‍ പകര്‍പ്പുമായി മാര്‍ച്ച് 19 മുതല്‍ 22 വരെയുള്ള തീയതികളില്‍ മുവാറ്റുപുഴ സബ്‌സെന്ററില്‍ ഹാജരായി അഡ്മിഷന്‍ പൂര്‍ത്തിയാക്കാം.

Share: