സ്രാങ്ക് പരിശീലനം

കോഴിക്കോട് : ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്കുള്ള സ്രാങ്ക് പരിശീലനം കൊച്ചി സിഫ്നെറ്റിൽ നടത്തുന്നു. 10 പേരെയാണ് പരിശീലനത്തിനായി തെരഞ്ഞെടുക്കുക.
യോഗ്യത: 8ാം ക്ലാസ്സും, എഞ്ചിൻ ഡ്രൈവർ/സ്രാങ്ക് രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അല്ലെങ്കിൽ അഞ്ച് വർഷത്തിൽ കുറയാത്ത ഡെക്ക് ഹാൻഡ് പ്രവർത്തി പരിചയം.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർഫിക്കറ്റുമായി വെസ്റ്റ് ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ജൂലൈ 10ന് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് : 0495-2383780.