സ്പോർട്സ് അക്കാദമി പ്രവേശനം

Share:

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൻറെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാഡമികളിലേക്ക് 2024-25 വർഷത്തേക്ക് 7,8 ക്ലാസുകളിലേക്കും പ്ലസ് വൺ, കോളേജ് ഡിഗ്രി ഒന്നാം വർഷത്തേക്കും അണ്ടർ-14 വിമൺ ഫുട്ബോൾ അക്കാഡമിയിലേക്കും കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി സോണൽതല സെലക്ഷൻ 2024 ഏപ്രിൽ 16 മുതൽ 30 വരെ നടത്തും.

അത്‌ലറ്റിക്‌സ്, ബാസ്ക്കറ്റ് ബോൾ, ഫുട്ബോൾ, വോളിബോൾ എന്നീ ഇനങ്ങളിൽ ജില്ലാ സെലക്ഷനിൽ പങ്കെടുത്ത് യോഗ്യത നേടിയവർക്ക് മാത്രമേ സോണൽ സെലക്ഷനിൽ പങ്കെടുക്കാൻ കഴിയൂ. തയ്ക്വോണ്ടോ, ജൂഡോ, സ്വിമ്മിങ്ങ്, ഖോ ഖോ, കബഡി, സൈക്ലിംഗ്, ഫെൻസിങ്ങ്, ബോക്സിങ്ങ്, ആർച്ചറി, റസ്ലിങ്, നെറ്റ്ബോൾ, ഹോക്കി, ഹാൻഡ്ബോൾ, (സോഫ്റ്റ്ബോൾ കോളേജ് മാത്രം), (വെയ്റ്റ്‌ലിഫ്റ്റിംഗ് കോളേജ് മാത്രം) എന്നീ കായികയിനങ്ങളിലേക്ക് നേരിട്ട് സോണൽ സെലക്ഷന് പങ്കെടുക്കാം. കനോയിങ്ങ് & കയാക്കിങ്ങ്, റോവിങ്ങ് കായികയിനങ്ങളിൽ ആലപ്പുഴ ജില്ലയിൽ വച്ചാണ് സെലക്ഷൻ നടത്തുന്നത്.

സെലക്ഷനിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ www.sportscouncil.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർത്തി രിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.

കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ- 0497- 2700485

കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ- 0495- 2722593

തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ- 0487- 2332099

കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ- 0481- 2563825

തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ- 0471- 2331720.

Share: