ഇഗ്‌നോ കോഴ്‌സുകള്‍ക്ക്‌ ഇപ്പോൾ അപേക്ഷിക്കാം

Share:

കൊച്ചി, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കുന്ന വിവിധ കോഴ്‌സുകള്‍ക്ക്‌ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.. ഇഗ്‌നോയുടെ വിവിധ സര്‍ട്ടിഫിക്കറ്റ്‌, ഡിപ്ലോമ, ഡിഗ്രി, മാസ്‌റ്റര്‍ ഡിഗ്രി പ്രോഗ്രാമുകള്‍ എന്നിവയ്‌ക്ക്‌ അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡയറ്റിക്‌സ്‌ ആന്‍ഡ്‌ ഫുഡ്‌ സര്‍വീസ്‌ മാനേജ്‌മെന്റ്‌, റൂറല്‍ ഡെവലപ്പ്‌മെന്റ്‌, കൗണ്‍സിലിങ്‌ ആന്‍ഡ്‌ ഫാമിലി തെറാപ്പി, ടൂറിസം ആന്‍ഡ്‌ ട്രാവല്‍ മാനേജ്‌മെന്റ്‌, ഇംഗ്ലീഷ്‌, ഹിന്ദി, സോഷ്യല്‍ വര്‍ക്ക്‌, സോഷ്യല്‍ വര്‍ക്ക്‌ (കൗണ്‍സിലിങ്‌), ഫിലോസഫി, എഡ്യൂക്കേഷന്‍, ഹിസ്‌റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്‌, പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷന്‍, സോഷ്യോളജി, ലൈബ്രറി ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ സയന്‍സ്‌, ആന്ത്രോപ്പോളജി, മാത്തമാറ്റിക്‌സ്‌ വിത്ത്‌ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജന്‍ഡര്‍ ആന്‍ഡ്‌ ഡെവലപ്പ്‌മെന്റ്‌ സ്‌റ്റഡീസ്‌, ഡിസ്‌റ്റന്‍സ്‌ എഡ്യൂക്കേഷന്‍, കൊമേഴ്‌സ്‌ എന്നിങ്ങനെ വ്യത്യസ്‌ത വിഷയങ്ങളില്‍ ഇഗ്‌നോ ബിരുദാനന്തര കോഴ്‌സുകള്‍ നടത്തുന്നുണ്ട്‌.
സയന്‍സ്‌, ആര്‍ട്‌സ്‌, ടൂറിസം സ്‌റ്റഡീസ്‌, കൊമേഴ്‌സ്‌, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലൈബ്രറി ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ സയന്‍സ്‌, സോഷ്യല്‍ വര്‍ക്ക്‌ എന്നീ വിഷയങ്ങളില്‍ ബിരുദ പഠനത്തിനും വ്യത്യസ്‌ത ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ്‌ പ്രോഗ്രാമുകള്‍ക്കും ബാച്ച്‌ലര്‍ പ്രിപ്രേറ്ററി പ്രോഗ്രാമിനും ഇപ്പോള്‍ അപേക്ഷിക്കാം.
ഓണ്‍െലെനിലൂടെയാണ്‌ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്‌.
വിശദവിവരങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.ignou.ac.in എന്ന വെബ്‌സൈറ്റോ http://onlineamdission.ignou.ac.in എന്ന അഡ്‌മിഷന്‍ ലിങ്കോ സന്ദര്‍ശിക്കുക.
അവസാന തീയതി. ഡിസംബര്‍ 31

Share: