ഹോണററി സ്‌പെഷ്യല്‍ ജുഡീഷ്യല്‍ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ്-ഒന്ന്; അപേക്ഷ ക്ഷണിച്ചു

Share:

 

കൊച്ചി: എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോണററി സ്‌പെഷ്യല്‍ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ്-ഒന്ന് എറണാകുളം ആയി നിയമിക്കുന്നതിന് ഇനി പറയുന്ന യോഗ്യതയുളള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ 27-ന് വൈകിട്ട് അഞ്ചിനു മുമ്പായി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഓഫീസില്‍ ലഭിക്കണം.

ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ നേടിയ, കേന്ദ്ര/സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും തസ്തികകളില്‍ ജോലി ചെയ്തിട്ടുളള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഏഴു കൊല്ലത്തില്‍ കുറയാതെ നിയമം കൈകാര്യം ചെയ്തിട്ടുളളവരോ ആയിരിക്കണം.

അല്ലെങ്കില്‍ ഒരു ജുഡീഷ്യല്‍ തസ്തികയില്‍ മൂന്നു കൊല്ലത്തില്‍ കുറയാതെ സേവനം നടത്തി ഹോണററി മജിസ്‌ട്രേറ്റായി അഞ്ചുകൊല്ലത്തില്‍ കുറയാതെ സേവനം ചെയ്തിരിക്കണം. അല്ലെങ്കില്‍ ക്രിമിനല്‍ ജുഡീഷ്യല്‍ ടെസ്റ്റ് പാസായിരിക്കുകയോ, തത്തുല്യമായി ഏതെങ്കിലും യോഗ്യത നേടിയിരിക്കുകയോ വേണം. ശാരീരികമായും മാനസികമായും സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി സേവനം അനുഷ്ഠിക്കുവാന്‍ കഴിവുണ്ടായിരിക്കണം. കോടതി ഭാഷ കൈകാര്യം ചെയ്യുവാന്‍ ആവശ്യമായ പരിജ്ഞാനം ഉണ്ടായിരിക്കണം.

65 വയസില്‍ കൂടുവാന്‍ പാടില്ല. പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്ന അഭിഭാഷകര്‍ക്ക് ഈ നിയമനത്തിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ അര്‍ഹതയില്ല. ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ അയോഗ്യരാണ്. വകുപ്പ്തല ശിക്ഷാനടപടികള്‍ക്ക് വിധേയരായവര്‍ അപേക്ഷിക്കുവാന്‍ അര്‍ഹരല്ല.

Share: