സ്‌പെഷ്യല്‍ എജുക്കേഷനില്‍ ലക്ചറര്‍ ഒഴിവ്

Share:

കാസര്‍കോട് സര്‍ക്കാര്‍ അന്ധവിദ്യാലയം കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഗവ.സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററില്‍ ഫാക്കല്‍റ്റി ഇന്‍ സ്‌പെഷ്യല്‍ എജുക്കേഷനില്‍ നിലവിലുള്ള രണ്ടു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാനവിക,ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും, സ്‌പെഷ്യല്‍ എജുക്കേഷനില്‍ എം.എഡ് (മെന്റല്‍ റിട്ടാര്‍ഡേഷന്‍) അല്ലെങ്കില്‍ സ്‌പെഷ്യല്‍ എജുക്കേഷനില്‍ ബി.എഡ് (മെന്റല്‍ റിട്ടാര്‍ഡേഷന്‍) അല്ലെങ്കില്‍ സ്‌പെഷ്യല്‍ എജുക്കേഷനില്‍ ഡിപ്ലോമയും (മെന്റല്‍ റിട്ടാര്‍ഡേഷന്‍), ആര്‍. സി. ഐ അംഗീകൃത സര്‍ട്ടി ഫിക്കറ്റും സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം.
കൂടിക്കാഴ്ച ഈ മാസം 25ന് രാവിലെ 11ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തും. ഫോണ്‍: 8086474212

Share: