സ്കോളര്‍ഷിപ്

559
0
Share:

നോര്‍ത് സൗത് ഫൗണ്ടേഷന്‍, എന്‍ജിനീയറിങ്, മെഡിസിന്‍, പോളിടെക്നിക്, ഡന്‍റല്‍, വെറ്ററിനറി, ബി.ഫാം കോഴ്സ് പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക്, സ്കോളര്‍ഷിപ് നല്‍കും. എന്‍.എസ്.ഇ, സാമ്പത്തികസഹായം ആവശ്യമുള്ള 12,000 പേരെ കണ്ടത്തെി വിദ്യാഭ്യാസസൗകര്യം നല്‍കുന്നുണ്ട്.സ്കോളര്‍ഷിപ്പിന് അര്‍ഹതനേടുന്നവര്‍ കോഴ്സ് തീരുംവരെ അക്കാദമിക മികവ് പുലര്‍ത്തണം. വര്‍ഷത്തില്‍ 5000 മുതല്‍ 15,000 രൂപവരെ സ്കോളര്‍ഷിപ്പായി ലഭിക്കും.
യോഗ്യത: 10, 12 ക്ളാസുകളിലും കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്, ജോയന്‍റ് എന്‍ട്രന്‍സ് ടെസ്റ്റ് എന്നിവയിലും ഉയര്‍ന്ന മാര്‍ക്ക് നേടി 10 ശതമാനത്തിനുള്ളില്‍പെടണം. കുടുംബത്തിന്‍െറ വാര്‍ഷികവരുമാനം 80,000ത്തില്‍ താഴെയായിരിക്കണം. സര്‍ക്കാര്‍ കോളജില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് മുന്‍ഗണന.
അപേക്ഷിക്കേണ്ട വിധം: www.northsouth.org എന്ന വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം nsfindiascholarships@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യണം.അവസാന തീയതി ഒക്ടോബര്‍ 30.
സംശയങ്ങള്‍ മെയില്‍ ചെയ്യുകയോ കോഓഡിനേറ്ററുമായി ബന്ധപ്പെടുകയോ ചെയ്യാം. ടി.യു.കെ. മേനോന്‍, ചിപ്സ് സോഫ്റ്റ്വെയര്‍ സിസ്റ്റംസ്, സാഹിത്യ പരിഷത്ത് ബില്‍ഡിങ്, ഹോസ്പിറ്റല്‍ റോഡ്, കൊച്ചി-680018 എന്നതാണ് കേരളത്തിലെ കോഓഡിനേറ്ററുടെ വിലാസം.ഫോണ്‍: 0484-6465218, ഇ -മെയില്‍ tukmenon@gmail.com

Share: