പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്

തിരുവനന്തപുരം: മലയാളം മിഷൻറെ വിവിധ പ്രോജക്ടുകളുടെ നിർവഹണത്തിനായി 800 രൂപ ദിവസവേതനത്തിൽ പ്രോജക്ട് അസിസ്റ്റൻറി നെ ആവശ്യമുണ്ട്.
യോഗ്യത: മലയാളത്തിൽ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, ഭാഷാ/ മാധ്യമ മേഖലകളിലെ പ്രവർത്തി പരിചയം, മലയാളം മിഷൻറെ 24 മണിക്കൂറുമുള്ള ആഗോള വ്യാപകമായ പ്രവർത്തനങ്ങളിൽ സേവന സന്നദ്ധത.
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 11ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മലയാളം മിഷൻ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇൻറെർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 8078920247.





