സ്പെഷ്യൽ എജ്യുക്കേഷൻ ടീച്ചർ ഒഴിവ്
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിൽ തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ സ്പെഷ്യൽ എജ്യൂക്കേഷൻ ടീച്ചർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
ഒരു ഒഴിവാണുള്ളത്.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിഗ്രി, സ്പെഷ്യൽ എജ്യൂക്കേഷനിൽ ബിരുദം/ ഡിപ്ലോമ എന്നിവയാണ് യോഗ്യത. തിരുവനന്തപുരം ജില്ലക്കാർക്കു മുൻഗണന.
ഉയർന്ന പ്രായവരിധി: 40 വയസ്.
കാലാവധി: ഒരു വർഷം.
ഓണറേറിയം: പ്രതിമാസം 17,520 രൂപ.
ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 18 രാവിലെ 10ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്സിനുള്ളിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ വാക്ക്-ഇൻ-ഇൻറർവ്യൂവിന് ഹാജരാകണം. ഫോൺ: 0471-2343618.