സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റ്: അപേക്ഷ ക്ഷണിച്ചു.

Share:

കൊച്ചി: നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ജില്ലാ കേന്ദ്രത്തില്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്ന ജോലികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ മേഖലകളില്‍ ബി ടെക്, ബിഇ, എംസിഎ, എംഎസ്‌സി തുടങ്ങിയ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണ് ഉള്ളത്.

അപേക്ഷകര്‍ 35 വയസ്സില്‍ താഴെയുള്ള ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം നിയമനം താല്കാലികാടിസ്ഥാനത്തില്‍ ആയിരിക്കും. സംവരണ മാനദണ്ഡങ്ങള്‍ പാലിക്കും. 10000 രൂപ സ്‌റ്റൈപ്പന്റ് ഉണ്ടായിരിക്കും. മാര്‍ച്ച് 8ന് നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 8ന് രാവിലെ 10-ന് ബയോഡേറ്റ സഹിതം കാക്കനാട് സിവില്‍ സ്റ്റേഷനിലെ അഞ്ചാം നിലയിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററില്‍ ഹാജരാകണം.

Share: