സോഫ്റ്റ്‌വെയര്‍ വികസന പരിശീലനം

Share:

കൊച്ചി: സി-ഡിറ്റ്, സൈബര്‍ശ്രീയില്‍ സോഫ്റ്റ്‌വേയര്‍ വികസന പരിശീലനത്തിന് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ 20-നും 26-നും മദ്ധ്യേ പ്രായമുള്ളവരും പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരുമായിരിക്കണം. തിരുവനന്തപുരത്തുവച്ച് നടത്തുന്ന ഏഴ് മാസത്തെ പരിശീലനത്തിന് അപേക്ഷിക്കുന്നവര്‍ കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവരുമായിരിക്കണം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും.

വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കററുകളുടെ ശരിപകര്‍പ്പ് സഹിതം അപേക്ഷകള്‍ ഏപ്രില്‍ 30-ന് സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, റ്റി.സി.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.

പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും cybersritraining@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2323949.

Share: