സാമൂഹ്യനീതി : ധനസഹായം
എറണാകുളം : മുൻകുറ്റവാളികൾ, പ്രൊബേഷണർമാർ, കുറ്റവാളികളുടെ നിർദ്ധനരായ ആശ്രിതർ, അതിക്രമത്തിനിരയായവരുടെ മക്കൾ / അതിക്രമത്തിനിരയായവരുടെ ആശ്രിതർ എന്നിവർക്ക് 2023-24 സാമ്പത്തിക വർഷത്തേക്ക് ധനസഹായത്തിന് സാമൂഹ്യനീതി ഡയറക്ടർ അപേക്ഷ ക്ഷണിച്ചു.
ജയിൽ വിമുക്തരായ മുൻ കുറ്റവാളികൾ , നല്ലനടപ്പ് നിയമ പ്രകാരം മേൽ നോട്ടത്തിലുള്ള പ്രൊബേഷണർമാർ, ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ വരുമാനമാർഗ്ഗമില്ലാത്ത ആശ്രിതർ (ഭാര്യ/ഭർത്താവ്/കുട്ടികൾ/അവിവാഹിതരായ സഹോദരികൾ), അതിക്രമത്തിനിരയായവരുടെ മക്കൾ (വിദ്യാഭ്യാസത്തിന്), അതിക്രമത്തിനിരയായവരുടെ ആശ്രിതർ, അതിക്രമത്തിനിരയായി ഗുരുതരപരുക്ക് പറ്റിയവർ എന്നിവരിൽ നിന്നാണ് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.
ദരിദ്രമായ സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബങ്ങളിലെ ഈ വിഭാഗങ്ങളിൽപ്പെട്ടവർക്ക് മാന്യമായ ഉപജീവനമാർഗ്ഗം നേടുന്നതിനായി എന്തെങ്കിലും വ്യവസായമോ കൈത്തൊഴിലോ ചെറുകിട വ്യാപാരമോ ആരംഭിക്കുന്നതിനും, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമാണ് മേൽ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നത്. ഈ പദ്ധതികൾക്കായി സുനീതി പോർട്ടൽ (suneethi.sjd.kerala.gov.in) മുഖന അപേക്ഷിക്കാം. വിശദവിവരങ്ങൾ എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പ്രൊബേഷൻ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും പ്രവർത്തന സമയങ്ങളിൽ ലഭിക്കും.
ഫോൺ: 04842425249