അനലിസ്റ്റിനെ നിയമിക്കുന്നു

Share:

തിരുവനന്തപുരം ; ക്ഷീര വികസന വകുപ്പിൻറെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡെയറി ലബോറട്ടറിയിൽ മൈക്രോ ബയോളജി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിൻറെ രണ്ടു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡെയറി മൈക്രൊ ബയോളജിയിൽ എം.ടെക് ബിരുദവും രണ്ടു വർഷം ഏതെങ്കിലും എൻ.എ.ബി-ൽ അക്രഡിറ്റെഡ് ലാബിൽ പാൽ, പാലുൽപ്പന്നങ്ങൾ, വെള്ളം എന്നിവയുടെ പരിശോധനയിലുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത.

എം.ടെക് ഡെയറി മൈക്രോ ബയോളജി ബിരുദധാരികളുടെ അഭാവത്തിൽ മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും.

പ്രായം: 18നും 40നും മധ്യേ.

പ്രതിമാസ വേതനം: 30,000 രൂപ.

നിയമനം അഭിമുഖത്തിൻറെ അടിസ്ഥാനത്തിൽ.

ബയോഡാറ്റ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെ അപേക്ഷ നവംബർ 17ന് അഞ്ചിന് മുമ്പായി തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡെയറി ലബോറട്ടറിയിൽ എത്തിക്കണം.

ഇൻറെർവ്യൂ നവംബർ 23നു 11 മണിക്ക് തിരുവനന്തപുരം പട്ടം സ്റ്റേറ്റ് ഡെയറി ലാബിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.dairydevelopment.kerala.gov.in  , 0471-2440074.

Share: