പി.എം.എം.എസ്.വൈ: പ്രോഗ്രാം മാനേജരെ നിയമിക്കുന്നു

Share:

മലപ്പുറം ; പ്രധാനമന്ത്രി മത്സ്യസമ്പദായോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ജില്ലാതല മോണിറ്ററിങ്ങിനായി ജില്ലാതല പ്രോഗ്രാം മാനേജറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 11 മാസത്തേക്കാണ് നിയമനം. അപേക്ഷകര്‍ ഫിഷറീസ്‌സയന്‍സ്/ സുവോളജി/ മറൈന്‍ ബയോളജി/ ഫിഷറീസ് എക്കണോമിക്‌സ്/ഇന്റസ്ട്രിയല്‍ ഫിഷറീസ്/ഫിഷറീസ് ബിസിനസ്സ് മാനേജ്‌മെൻറ് എന്നിവയില്‍ ബിരുദാനന്തര ബിരുദവും, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും ഉള്ളവര്‍ ആയിരിക്കണം. ഫിഷറീസ് ആൻറ് അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. മാനേജ്‌മെൻറ് /അഗ്രികള്‍ച്ചര്‍ ബിസിനസ് മാനേജ്‌മെൻ റി ല്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
പ്രായപരിധി : 35 വയസ്സ്.
സ്വയം തയ്യാറാക്കിയ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടെ ബുധനാഴ്ച (ജൂലൈ 5) വൈകീട്ട് 5 മണിക്ക് മുമ്പായി ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉണ്യാല്‍, നിറമരുതൂര്‍ – മലപ്പുറം എന്ന വിലാസത്തില്‍ അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0494 2666428, ഇ മെയില്‍: ddfisheriespni@gmail.com.

Tagspmmsy
Share: