സീമാറ്റ്-കേരള: കപ്പാസിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം

270
0
Share:

സീമാറ്റ്-കേരളയുടെ കപ്പാസിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം ഇന്ന് തുടങ്ങും. കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മാനസികവും അനുബന്ധ പ്രശ്‌നങ്ങളും കണ്ടെത്തി ആരോഗ്യകരമായ ഇടപെടലിലൂടെ പരിഹരിക്കുന്നതിന് അധ്യാപകരുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനാണ് സീമാറ്റ്‌കേരള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ 389 കരിയര്‍ മാസ്റ്റര്‍മാര്‍ക്കാണ് ഏഴ് ബാച്ചുകളിലായി ത്രിദിന റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കുന്നത്. മാര്‍ച്ച് ആറിന് അവസാന ബാച്ച് പരിശീലനം പൂര്‍ത്തിയാക്കും. തിരുവനന്തപുരത്ത് റീജിയണല്‍ ടെലികോം ട്രെയിനിംഗ് സെന്ററിലാണ് പരിപാടി.
ആരോഗ്യ സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍, ഡോ. എസ്. വിനോദ് കൂമാര്‍ (ബിഹേവിയറല്‍ സയന്‍സസ് മേധാവി, കണ്ണൂര്‍ സര്‍വകലാശാല), ഡോ. ജസീര്‍ (സൈക്കോളജി വകുപ്പ് മേധാവി, യൂണിവേഴ്‌സിറ്റി കോളേജ്), പ്രമുഖ കൗണ്‍സിലിംഗ് വിദഗ്ദ്ധന്‍ ഡോ. ജസ്റ്റിന്‍ പടമാടന്‍, മനശാസ്ത്രവിദഗ്ദ്ധരായ ഡോ. അരുണ്‍. ബി. നായര്‍, ഡോ. മോഹന്‍ റോയ്, ഡോ. അജിത്കുമാര്‍, ഡോ. കിരണ്‍, വിദ്യാഭ്യാസ വിദഗ്ദ്ധന്‍ ഡോ. അജിലാല്‍, അമര്‍രാജന്‍ എന്നിവര്‍ ക്ലാസുകളെടുക്കും.
വിശദമായ അവലോകനം നടത്തി ഹയര്‍സെക്കന്ററി സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. തുടര്‍ന്ന് നവീകരിച്ച പദ്ധതി തയ്യാറാക്കി പ്രൊഫഷണല്‍ കോളേജുകളേയും ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളേയും ഉള്‍പ്പെടുത്തും.

Share: